'മോലാ മോലാ...' മലയാളത്തിന്റെ ബഹുഭാഷാ ഗായകൻ; സിയക്കൊപ്പം ഇത്തിരി നേരം

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിൽക്കല് വെള്ളരി പ്രാവ്.. എന്ന ​ഗാനത്തിലെ മോലാ മോലാ... എന്ന ഭാ​ഗമായിരിക്കും സിയ ഉൾ ഹഖിന്റേതായി നമ്മൾ അവസാനമായി കേട്ട വരികൾ. തമിഴ് സിനിമാ ​ഗാനം പാടി മലയാളത്തിലേക്ക് ചുവടുവെച്ച സിയ കഴിഞ്ഞ 11 വർഷമായി സൂര്യ ഷോകളിലെ സ്ഥിരം സാന്നിധ്യമാണ്. അതുവഴി 31 രാജ്യങ്ങൾ സന്ദർശിച്ചു. സിയ ഉൾ ഹഖിന്റെ പാട്ടുവഴികളിലൂടെ...