ഞാൻ ഇപ്പോൾ നസ്ലെൻ, ഹാഷിർ ടീമിനൊപ്പം; മുട്ട വെക്കുമെന്ന പേടിയില്ല - ബേസിൽ ജോസഫ്

‘എന്റെ പുതിയ ലുക്ക് കണ്ട് ടോവിനോ ഒക്കെ ഒന്ന് പേടിച്ചിട്ടുണ്ട്. പക്ഷേ ആ കാറ്റഗറിയെ ഞാൻ വിട്ടു. ഞാനിപ്പോൾ നസ്ലിൻ, സന്ദീപ്, ഹാഷിർ തുടങ്ങിയവർക്ക് ഒപ്പമാണ്. മുട്ട വയ്ക്കുമെന്ന് പേടിയൊന്നുമില്ല, ഞാനും തിരിച്ചു വയ്ക്കും’, ചിരിയോടെ പറഞ്ഞു തുടങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ബേസിൽ ജോസഫ്. തന്റെ ഏറ്റവും പുതിയ ചിത്രമായ അതിരടിയുടെ വിശേഷങ്ങളുമായി സഹതാരങ്ങളായ റിയാ ഷിബു, ഷെൽവിൻ എന്നിവർക്കൊപ്പം ടാക്കീസിൽ ചേരുകയാണ് ബേസിൽ.

അതിരടിയിൽ അഭിനയിക്കാൻ വരുന്ന സമയത്ത് റിയാ ഷിബു സർവ്വം മായയിൽ താൻ മുഴുനീള കഥാപാത്രമാണ് ചെയ്തിരുന്നത് എന്ന് പറഞ്ഞിരുന്നില്ല എന്ന് പറയുകയാണ് ബേസിൽ. ‘10 മിനിറ്റ് വരുന്ന അതിഥി വേഷമാണെന്ന് പറഞ്ഞാണ് സിനിമ കാണാൻ പോയത് പക്ഷേ ചിത്രം ഇറങ്ങി കഴിഞ്ഞപ്പോൾ മുഴുവൻ ഡെലുലു മയം’. റിയ മുഖത്ത് നോക്കി കള്ളം പറഞ്ഞ് എന്ന് പറയുന്നു ബേസിൽ.

സർവം മായയ്ക്ക് ശേഷം തന്റെ ആരാധകരിൽ ഏറ്റവും കൂടുതൽ കുട്ടികൾ ആണെന്ന് പറയുന്നു റിയ. എന്നാൽ എയർപോർട്ടിൽ വച്ച് ഒരു കുട്ടി പോലും റിയയെ തിരിച്ചറിഞ്ഞില്ലെന്ന് കൗണ്ടർ അടിച്ച് ബേസിൽ. കൊണ്ടും കൊടുത്തും വിശേഷങ്ങളുമായി മൂവരും മാതൃഭൂമിക്കൊപ്പം ചേരുന്നു.

Content Highlights: Basil Joseph discusses his role and experience in the upcoming film Athiradi. Riya Shibu shares her experience after the success of Sarvam Maya. Humorous exchange regarding screen time and audience recognition.