അന്ന് ഓംശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരി, ഇന്ന് 'ഭ്രമ'ത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍
ഓംശാന്തി ഓശാനയിലെ നീതു, ഒരേസമയം രണ്ടും മൂന്നും പേരെ പ്രേമിച്ച നസ്രിയയുടെ ആ കൂട്ടുകാരി ഇന്ന് കോസ്റ്റ്യൂം ഡിസൈനറാണ്. ഭ്രമം ഉള്‍പ്പടെ എട്ടുസിനിമകള്‍ക്ക് വേണ്ടി കോസ്റ്റ്യൂം തയ്യാറാക്കിയ അക്ഷയ പ്രേംനാഥ്. അഭിനയത്തില്‍ നിന്ന് കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചും ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അക്ഷയ പ്രേംനാഥ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.