ഇടിയപ്പം, കടലക്കറി, പാലടപ്പായസം, പരിപ്പുവട ; വന്ദേ ഭാരത് ട്രെയിനിൽ കേരളത്തിന്റെ സ്വന്തം വിഭവങ്ങളും

ന്യൂഡൽഹി: കേരളത്തിലെ രണ്ടെണ്ണമുൾപ്പെടെ ആറ് റൂട്ടുകളിലൂടെ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ്സുകളിൽ പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ വിളമ്പിത്തുടങ്ങി റെയിൽവേ.
തിരുവനന്തപുരം- കാസർകോട്, മംഗളൂരു-തിരുവനന്തപുരം, നാഗ്പുർ- സെക്കന്തരാബാദ്, സാബർമതി-വേരാവെൽ, ശ്രീ മാതാവൈഷ്‌ണോദേവി കത്ര- ശ്രീനഗർ, ശ്രീനഗർ- ശ്രീമാതാ വൈഷ്‌ണോദേവി കത്ര റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ വിളന്പുന്നത്. യാത്ര പുറപ്പെടുന്ന സ്റ്റേഷൻ ഭാഗത്തെ പ്രാദേശികവിഭവങ്ങളാണ് മെനുവിൽ.
അപ്പത്തോടൊപ്പം വെള്ള ചോറ്, പച്ചക്കായ ചെറുപയർ മെഴുക്കുപുരട്ടി, കടലക്കറി, പൊറോട്ട, സാദാ തൈര്, പാലടപ്പായസം എന്നിവയുൾപ്പെടെയുള്ള വിഭവങ്ങൾ തിരുവനന്തപുരം-കാസർകോട്, മംഗളൂരു-തിരുവനന്തപുരം വണ്ടികളിൽ വിളമ്പും.
ഇടിയപ്പം, പരിപ്പുവട, ചെട്ടിനാട് വെജിറ്റബിൾ ഗ്രേവി, സോയാബീൻ ഫ്രൈ എന്നിവയുമുണ്ട്.
ബംഗാൾ, അസം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പുതുതായി ആരംഭിച്ച വന്ദേഭാരത് സ്ലീപ്പറിലും പുതുക്കിയ മെനു നടപ്പാക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
Content Highlights: Experience Kerala`s authentic flavors on Vande Bharat trains! Enjoy delicious Idiyappam, Palada Payasam, Paripu Vada & more on select routes. Book your culinary journey now!