മഴയും കാറ്റും പ്രശ്‌നമല്ല; തിരക്കൊഴിയാതെ വാഗമൺ

വാഗമൺ: കനത്ത മഴയും കാറ്റും തുടരുമ്പോഴും വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ സന്ദർശിക്കാൻ ആളുകളുടെ കുത്തൊഴുക്ക്. പ്രതികൂല കാലാവസ്ഥ പോലും സഞ്ചാരികൾക്ക് പ്രശ്‌നമല്ല. സാഹസിക വിനോദങ്ങൾക്കുള്ള അഡ്വൈഞ്ചർ പാർക്ക് തുറക്കുന്നില്ലെങ്കിലും പ്രധാനപ്പെട്ട മറ്റ് കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു.
വാഗമണിലെ പ്രധാന ആകർഷണങ്ങളായ മീഡോസ്, പൈൻകാട്, ഗ്ലാസ് ബ്രിഡ്ജ്, ബോട്ടിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. മഴയിലും കോടമഞ്ഞിലും വാഗമൺ നൽകുന്ന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കുടുംബമായും സുഹൃത്തുക്കളോടൊപ്പവുമാണ് ആളുകൾ എത്തിയത്.
എങ്കിലും, സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികൾക്ക് എത്താൻ സാധിക്കാത്തത് മൊത്തത്തിലുള്ള തിരക്കിന് അൽപ്പം കുറവ് വരുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും ഇത്രയധികം സഞ്ചാരികൾ എത്തുന്നത് വാഗമൺ ടൂറിസത്തിന് വലിയ ആശ്വാസമാണ്.
Content Highlights: Wagamon attracts a huge tourist influx despite heavy rain and wind. Adventure park closed, but other attractions remain busy. Beautiful scenery draws visitors.