കാസർകോട് റെയിൽവേ സ്‌റ്റേഷൻ കണ്ട് കണ്ണ് തള്ളി പഞ്ചാബി വിനോദ സഞ്ചാരി; ഇൻസ്റ്റാ റീൽ വൈറൽ

'ഇത് ജപ്പാനല്ല, കേരളം' - കാസർകോട് റെയിൽവേസ്‌റ്റേഷനിലെ വൃത്തി കണ്ട് കണ്ണ് തള്ളിയ പഞ്ചാബി ട്രാവലർ ഇൻസ്റ്റയിൽ ഷെയർ ചെയ്ത റീലിന്റെ തലക്കെട്ടാണിത്. പഞ്ചാബി ട്രാവൽ ക്രിയേറ്ററായ അൻമോൽ സിംഗ് സന്ധുവിന്റെ 'ബാക്ക്പാക്കർ അൻമോൽ ' എന്ന പേരിലുള്ള ഇൻസ്റ്റാ അക്കൗണ്ടിലൂടെ ഇട്ട പോസ്റ്റ് ഇതിനകം വൈറലായി ഓടുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

സ്റ്റേഷന്റെ ശുചിത്വവും അത്യാധുനിക സൗകര്യങ്ങളും കണ്ട് 'ഇത് ഇന്ത്യയിലാണോ അതോ ജപ്പാനിലാണോ?' എന്ന് അത്ഭുതം കൂറുകയാണ് ഈ സഞ്ചാരി. സാധാരണയായി മാലിന്യങ്ങൾ കുന്നുകൂടാറുള്ള റെയിൽവേ ട്രാക്കുകൾ പോലും തികച്ചും വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. ക്ഷീണമകറ്റാൻ മസാജ് ചെയറുകൾ, എടിഎം സൗകര്യം, ശുദ്ധമായ കുടിവെള്ളം, ആവശ്യത്തിന് വേസ്റ്റ് ബിന്നുകൾ. വെടിപ്പുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും വൃത്തിയുള്ള ശുചിമുറികളും.

KASARAGOD RAILWAY STATION

'ജീവിതത്തിൽ ആദ്യമായാണ് ഇന്ത്യയിൽ ഇത്രയും മനോഹരവും വൃത്തിയുള്ളതുമായ റെയിൽവേ സ്റ്റേഷൻ കാണുന്നത്. - അൻമോൽ സന്ധു കുറിച്ചു.

Content Highlights: Punjabi travel creator Anmol Singh Sandhu shared a viral reel praising Kasaragod railway station., The station's immaculate cleanliness was compared to Japan rather than India., Modern facilities include massage chairs, ATMs, clean drinking water, and well-maintained waiting areas.