വരവേറ്റ് ആപ്പിള്‍ തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും, അഞ്ചുനാട്ടില്‍ സഞ്ചാരികളുടെ തിരക്ക്

കാന്തല്ലൂര്‍ ആനക്കോട്ടപ്പാറയ്ക്ക് സമീപം സഞ്ചാരികള്‍
കാന്തല്ലൂര്‍ ആനക്കോട്ടപ്പാറയ്ക്ക് സമീപം സഞ്ചാരികള്‍

മറയൂര്‍: അഞ്ചുമാസങ്ങള്‍ക്കുശേഷം അഞ്ചുനാട്ടില്‍ സഞ്ചാരികളുടെ തിരക്ക്. സമ്പര്‍ക്കവിലക്ക് വന്നതോടുകൂടി ആളുകളൊഴിഞ്ഞ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരാഴ്ചയായി ചെറിയ തോതില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയത്.

അഞ്ചുമാസമായി അടച്ചിട്ടിരുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടം, ആലാംപെട്ടി ട്രെക്കിങ്ങുകള്‍ ഓഗസ്റ്റ് 19 മുതല്‍ തുറന്നെങ്കിലും ഇതുവരെ ആരും വന്നില്ല.

കാന്തല്ലൂരിലെ ആനക്കോട്ടപ്പാറ പാര്‍ക്ക്, മറയൂരിലെ രാജീവ് ഗാന്ധി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങളും മറ്റ് പഴവര്‍ഗതോട്ടങ്ങളും ശര്‍ക്കര ഉത്പാദന കേന്ദ്രങ്ങളും ഇരച്ചില്‍പാറ വെള്ളച്ചാട്ടവും സന്ദര്‍ശിക്കുന്നു. 

രാവിലെ മറയൂരിലെത്തി രാത്രിയോടുകൂടി മടങ്ങുന്ന ഒറ്റ ദിവസത്തെ യാത്രയാണ് ഭൂരിഭാഗം സഞ്ചാരികളും നടത്തുന്നത്. ലോഡ്ജുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുന്നു.

Content Highlights: Marayur Travel, Kanthalloor Travel, Apple Farms in Kerala, Jaggery Making Centers in Kerala, Travel News

Content Highlights: