മത്സ്യാകൃതിയിലുള്ള കെട്ടിടം, 108 അക്വേറിയങ്ങൾ; നവീകരിച്ച മലമ്പുഴ അക്വേറിയം തുറന്നു

പാലക്കാട്: മലമ്പുഴയിലെ നവീകരിച്ച ശുദ്ധജല അക്വേറിയം മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഫിഷറീസ് വകുപ്പിന്റെ കീഴിൽ 90 ലക്ഷംരൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. മത്സ്യാകൃതിയിലുള്ള കെട്ടിടവും ചതുരാകൃതിയിലുള്ള അക്വേറിയം
ചെറുതും വലുതുമായ 108 അക്വേറിയങ്ങളിലായി സമുദ്ര മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്ന ശുദ്ധജല മത്സ്യങ്ങളും ഉൾപ്പെടുന്നു. ആമസോൺ നദിയിൽക്കാണുന്ന ശുദ്ധജലമത്സ്യമായ അരാപൈമ, സമുദ്രജലത്തിൽക്കാണുന്ന ലോബ്സ്റ്റർ എന്നിവയും പ്രദർശനത്തിനുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ എ. പ്രഭാകരൻ എം.എൽ.എ. അധ്യക്ഷനായി. മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീജിത്ത്, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ എസ്.ബി. രാജു, ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ എം.പി. വിനീത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. അനിത, അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്. രാജി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Content Highlights: Renovated with a budget of 90 Lakhs by the Fisheries Department., Features 108 small and large air-conditioned aquarium tanks., Includes exotic species like Arapaima and Lobsters., Unique fish-shaped architectural design.