ലക്ഷദ്വീപിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നു; ടിക്കറ്റിങ് ഏജൻസിക്ക് അംഗീകാരം

സീപ്ലെയിൻ ഓപ്പറേഷൻ ആരംഭിക്കാൻ ലക്ഷദ്വീപ്. കൽപ്പേനി, കവരത്തി, അഗത്തി, കിൽത്താൻ, കടമം എന്നീ ദ്വീപുകളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് ലക്ഷദ്വീപിൽ സീപ്ലെയിൻ കണക്റ്റിവിറ്റിക്ക് തുടക്കം കുറിക്കുന്നത്.
ഈ സംരംഭവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ ടിക്കറ്റിങ് ഏജൻസിയായി ലക്ഷദ്വീപിൽ നിന്നുള്ള ലാൻഡിയാഗോ കമ്പനിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം Skyhop എന്ന സീപ്ലെയിൻ കമ്പനി ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ ഔദ്യോഗിഗമായി വെളിപ്പെടുത്തുകയും ചെയ്തു. ഇനി മുതൽ സീപ്ലെയിൻ ടിക്കറ്റുകൾ ലാൻഡിയാഗോ വഴി ആർക്കും എളുപ്പത്തിൽ എടുക്കാം.
ടൂറിസം വളർച്ചയുടെ കാര്യത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയായി നിലനിന്നിരുന്ന ദ്വീപുകൾക്കിടയിലുള്ള യാത്രാ സംവിധാനത്തിന്റെ അപര്യാപ്തതയ്ക്ക് സീപ്ലെയിൻ കണക്റ്റിവിറ്റി ഏറെക്കുറയെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Introduction of seaplane connectivity to Kalpeni, Kavaratti, Agatti, Kiltan, and Kadmat islands., Project launched under the UDAN regional connectivity scheme., Landiago designated as the first official ticketing agency for Skyhop seaplanes., Addresses long-standing transportation challenges between Lakshadweep islands.