വണ്ടർലായിൽ ‘അടിപൊളിമ്പിക്‌സ്’ മഴക്കാല ചാമ്പ്യൻഷിപ്പിന് തുടക്കം

.
.

കൊച്ചി: അമ്യൂസ്‌മെന്റ് പാർക്കായ കൊച്ചി വണ്ടർലാ മഴക്കാല മത്സരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘അടിപൊളിമ്പിക്‌സി’ന് തുടക്കമിട്ടു. ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ, വണ്ടർലാ ഹോളിഡേയ്സ് മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ധീരൻ ചൗധരി, കൊച്ചി വണ്ടർലാ പാർക്ക് മേധാവി എം.എ. രവികുമാർ എന്നിവർ ചേർന്ന് ദീപശിഖ തെളിച്ചു.

എല്ലാ ബുധൻ, ശനി, ഞായർ ദിവസങ്ങളിലും നടക്കുന്ന സാഹസിക ഗെയിമുകൾ ഓഗസ്റ്റ് 25-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ വരെ തുടരും. അക്വാമാൻ ചലഞ്ച്, ഡെവിൾസ് സർക്യൂട്ട്, മെഗാ ഫുഡി മത്സരം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രീമിയം 350 സി.സി. ബൈക്ക്, 70,000 രൂപ മൂല്യമുള്ള ട്രാവൽ വൗച്ചറുകൾ, 30,000 രൂപ വിലവരുന്ന ഇ-മോട്ടോറാഡ് ഇലക്‌ട്രിക് സൈക്കിളുകൾ, വണ്ടർലാ റിസോർട്ടിൽ ഒരു രാത്രിയും രണ്ടു ദിവസവും സൗജന്യ താമസം, ഇലക്‌ട്രിക് സൈക്കിൾ തുടങ്ങിയവയാണ് ഫൈനലിലെ സമ്മാനങ്ങൾ.

Content Highlights: kochi wonderla festival