മമ്മൂട്ടിക്ക് ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനം; ജന്മനാടായ ചെമ്പ് ടൂറിസം ഗ്രാമമാകുന്നു

Photo: facebook.com/PAMuhammadRiyas
Photo: facebook.com/PAMuhammadRiyas

നടന്‍ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമായി മാറുന്നു. അദ്ദേഹത്തിന്റെ ഈ ജന്മദിനത്തില്‍ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാന്‍ തീരുമാനിച്ച വിവരം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. 

ഉത്തരവാദിത്ത ടൂറിസം മിഷന്റെ  സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്.  ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്.

പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കികഴിഞ്ഞു. ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമമാണ് ചെമ്പെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്പ്. പുഴ, കായല്‍, പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍ എന്നിവയാല്‍ അനുഗൃഹീതമാണ് ഈ പ്രദേശം.

Content Highlights: actor mammootty, kerala tourism, pa muhammed riyas, chembu tourism village