വനമേഖലയിലെ ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തുന്നു

നെടുമങ്ങാട്: സംസ്ഥാനത്തെ ഉള്‍വനമേഖലയില്‍ ഉള്‍പ്പെടെയുള്ള ചെക്ക്‌പോസ്റ്റുകള്‍ വനം വകുപ്പ് നീക്കംചെയ്യുന്നു. ചെക്ക്‌പോസ്റ്റുകളില്‍ അനധികൃത പണപ്പിരിവ് നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് മേധാവി ചെക്ക്‌പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡി.എഫ്.ഒ.മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ നൂറിലധികം ചെക്ക്‌പോസ്റ്റുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കി.
റെയ്ഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ചെക്ക്‌പോസ്റ്റുകള്‍ നീക്കംചെയ്യുന്ന ജോലികള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ ബോണക്കാട്, പേപ്പാറ പൊടിയക്കാല, ഇലവുപാലം, സുന്ദരിമുക്ക്, കാണിത്തടം, വേങ്കൊല്ല, മങ്കയം എന്നിവിടങ്ങളിലെയെല്ലാം ചെക്ക്‌പോസ്റ്റുകള്‍ നീക്കി.
വനത്തിനുള്ളിലേക്ക് അനധികൃതമായി പ്രവേശിക്കാതിരിക്കാനും വനവിഭവങ്ങള്‍ കടത്താതിരിക്കാനുമായിട്ടാണ് വനം വകുപ്പ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നത്.
Content Highlights: check posts in forest area will be closed
Content Highlights: