ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തം, അവർ കേരളത്തെ കണ്ടുപഠിക്കണം; ബ്രിട്ടീഷ് വ്ലോഗർ പറയുന്നു

ബ്രിട്ടീഷ് വ്ളോഗർ 'അലക്സ് വാണ്ടേഴ്സ്' കേരളത്തെ പുകഴ്ത്തുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. കേരളത്തിന്റെ തലസ്ഥാനമായ തിരുവന്തപുരത്ത് നിന്നുള്ള വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച റീൽ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
‘ഞാൻ ഇപ്പോൾ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സ്ഥലം വേറെയൊരു രാജ്യമായിട്ടാണ് അനുഭവപ്പെടുന്നത്. വളരെ ശാന്തവും സമാധാനവും നിറഞ്ഞ അന്തരീക്ഷം. സൗഹൃദപരമായി പെരുമാറുന്ന ആളുകൾ. രാജ്യത്തെ മറ്റിടങ്ങൾ പല കാര്യങ്ങളിലും കേരളത്തെ മാതൃകയാക്കണം’- അലക്സ് പറയുന്നു.
കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ അലക്സ് ഇതിന് മുമ്പും പങ്കുവെച്ചിട്ടുണ്ട്. നേരത്തെ, വർക്കലയിലെ മാലിന്യപ്രശ്നം തുറന്നുകാട്ടുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചത് മലയാളികൾ ചർച്ചയാക്കിയിരുന്നു. കേരളം വിമർശനങ്ങൾ സ്വീകരിക്കുന്നവരാണെന്നും അവർ അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അന്ന് ചിലർ കമന്റിട്ടിരുന്നു.
Content Highlights: British vlogger Alex Wanders shares a viral video praising Kerala`s capital, Trivandrum.