'ലക്ഷദ്വീപില്‍ പൊയ്ക്കൂടെ'; കുടുംബത്തോടൊപ്പം മാലദ്വീപിൽ അവധിക്കാലം ചെലവിട്ട് നടി, ചിത്രങ്ങൾ

Photo: instagram.com/sonamkapoor
Photo: instagram.com/sonamkapoor

മാലദ്വീപില്‍ അവധിക്കാലം ചെലവഴിച്ച് നടി സോനം കപൂര്‍. ഭര്‍ത്താവ് ആനന്ദ് അഹൂജ, മകന്‍ വായു, സഹോദരി റിയ കപൂര്‍, ഭര്‍ത്താവ് കരണ്‍ ഭൂലാനി തുടങ്ങിയവര്‍ക്കൊപ്പമാണ് നടി മാലദ്വീപിലെത്തിയത്. കുടുംബത്തോടൊപ്പമുള്ള ഈ അവധിക്കാലം ബന്ധങ്ങളെ കൂടുതല്‍ അഗാധമാക്കിയെന്നാണ് മാലദ്വീപില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മാലദ്വീപിലെ ഓരോ സൂര്യോദയവും ഒരു സമ്മാനമായി തോന്നിയെന്നും സ്‌നോര്‍ക്കലിങ്ങും ബീച്ച് ഗെയിമുകളും അടക്കം ഓരോ നിമിഷവും പ്രിയപ്പെട്ട ഓര്‍മകളായിരുന്നുവെന്നും നടി കുറിച്ചു.  കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത മാലദ്വീപിലെ ചിത്രങ്ങള്‍ക്ക് ഇതിനോടകം നാലുലക്ഷത്തിലധികം ലൈക്കുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്.

അതേസമയം, നടി മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചും പോസ്റ്റില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. മാലദ്വീപിന് പകരം ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്നായിരുന്നു ഒരാളുടെ അഭിപ്രായം. ഇത്തരത്തിലുള്ള വേറെയും ഒട്ടേറെ കമന്റുകൾ നടിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Content Highlights: actress sonam kapoor enjoying holidays in maldives