ഇങ്ങനെ സുന്ദരമായിരുന്നു, സ്വപ്നങ്ങളിലേയ്ക്ക് ചിറകുവിരിക്കുകയായിരുന്നു ഈ നാട്; ഉരുൾ വരുംവരെ

മുണ്ടക്കൈ വശ്യമനോഹരമായൊരു വയനാടന്‍ ചിത്രമായിരുന്നു. തേയിലക്കുന്നുകള്‍ക്കിടയില്‍ സ്വപ്നങ്ങള്‍ ഒളിപ്പിച്ച സുന്ദര ഗ്രാമം. കാഴ്ചകളുടെ മതിവരാത്ത കുളിരുകള്‍ തേടി സഞ്ചാരികളുടെയും പ്രിയകേന്ദ്രമായിരുന്നു ഇവിടെ. ഇന്നിവിടം വിലാപങ്ങളുടെ മരുഭൂമിയാണ്. ദുരന്തത്തിന് മുന്‍പും ശേഷവും മുണ്ടക്കൈയിലൂടെ സഞ്ചരിച്ച ലേഖകന്റെ കാഴ്ചാനുഭവങ്ങളാണിത്....
ഒരുമഴക്കാലത്തിന്റെ തുടക്കം കാറ്റ് വീശിപ്പോയപ്പോഴേക്കും മുണ്ടക്കൈ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. തേയിലക്കുന്നുകള്‍ പുതുമഴയില്‍ കുളിച്ച് പച്ചപ്പിന്റെ പുതപ്പണിഞ്ഞു. മലമുകളില്‍ നിന്നും അരുവികള്‍ ജീവന്‍ വീണ്ടെടുത്തു. അപ്പോഴേക്കും മുണ്ടക്കൈയിലേക്കും സഞ്ചാരികള്‍ വിരുന്നെത്താന്‍ തുടങ്ങിയിരുന്നു.
Content Highlights: wayanad landslides mundakai before and after landslide