മൗണ്ട് അബു; സഞ്ചാരികളെ വശീകരിക്കുന്ന ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ രാജസ്ഥാന്‍ പീഠഭൂമി!

#കൃഷ്ണ ഗോവിന്ദ്
നക്കി തടാകം | Photo: https://x.com/my_rajasthan
നക്കി തടാകം | Photo: https://x.com/my_rajasthan

രോ സ്ഥലവും എപ്പോഴും ഒരു യാത്രികനെ, അന്വേഷിയെ അത്ഭുതപ്പെടുത്തുന്നതെന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. ഇന്ത്യയുടെ വിശാലവും വൈവിധ്യമാര്‍ന്നതുമായ ഭൂപ്രകൃതി ലോകത്തെ ഏതൊരു യാത്രികനും അത്ഭുതങ്ങപ്പെടുത്തുന്ന അനുഭവങ്ങളുടെ അക്ഷയഖനിയാണ് തുറന്നിട്ടിരിക്കുന്നത്. വിജനവും വരണ്ടതുമെങ്കിലും രാജസ്ഥാന്‍ പ്രദേശങ്ങളും ഇതില്‍ നിന്നു വ്യത്യസ്തമല്ല. കോട്ടകൊത്തളങ്ങളും പുരാതന ക്ഷേത്രങ്ങളും ഒക്കെയായി രാജസ്ഥാന്‍ നമ്മുടെ ചരിത്രത്തിലും ഇപ്പോഴും മുന്നില്‍ തന്നെ നില്‍ക്കുന്ന ഒരു ഭൂമികയാണ്. മരൂഭൂമികളും മരുഭൂനഗരങ്ങളും അവിടുത്തെ അമ്പരപ്പിക്കുന്ന കോട്ടകളും ഒക്കെയാണ് പലപ്പോഴും രാജസ്ഥാനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുക. എന്നാല്‍ അതുമാത്രമല്ല രാജസ്ഥാന്‍; തടാകങ്ങളും മലനിരകളും ഒക്കെ നിറഞ്ഞ ഭൂപ്രദേശങ്ങളും ഇവിടെയുണ്ട്.

ഒറ്റയ്ക്കുള്ള ഇന്ത്യ പര്യടനത്തിനിടെ ഗുജറാത്തിലെ കച്ച് മേഖലയില്‍നിന്നാണ് രാജസ്ഥാനിലേക്ക് എത്തുന്നത്. ആദ്യം എത്തിയത് തന്നെ മൗണ്ട് അബുവിന്റെ കവാടം എന്ന് പറയാവുന്ന അബുറോഡിലേക്കാണ്. രാത്രിയിലെ താമസം ലാഭിക്കാനായി ട്രെയിനില്‍ അബുറോഡ് റെയില്‍വേ സ്റ്റേഷനിലാണ് വന്നിറങ്ങിയത്. റെയില്‍വേയുടെ റിട്ടെയറിംഗ് റൂം വളരെ നിസാരമായ പൈസക്ക് കിട്ടും. അതിന് പക്ഷെ നമ്മുടെ കൈയില്‍ ടിക്കറ്റ് ഉണ്ടായിരിക്കണം. ഇനി റൂം കിട്ടിയില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിടക്കാമെന്നും കരുതി. ജോലി ചെയ്തതില്‍ നിന്ന് മിച്ചംപിടിച്ച തുകകൊണ്ടാണ് മാസങ്ങള്‍ നീണ്ട ഇന്ത്യാ പര്യടനത്തിനിറങ്ങിയത്. പണം തീരുന്നതോടെ പര്യടനവും അവസാനിപ്പിക്കേണ്ടിവരും. അതിനാല്‍,  പരമാവധി ചെലവു കുറച്ചാണ് യാത്ര ചെയ്യുന്നത്.

Content Highlights: travel rajasthan solo india trip krishna govind

Continue reading