141 വര്‍ഷത്തെ കാത്തിരിപ്പ്;വയനാട്ടിലേക്ക് ചുരം കയറിയെത്തുമോ തീവണ്ടി| വഴിതെളിയണം വയനാടിന് | പരമ്പര 03

എളുപ്പമായിരുന്നില്ല ദൗത്യം, എവിടേക്കും നേരായ വഴികളുണ്ടായിരുന്നില്ല. വാഹനങ്ങള്‍ക്ക് എത്തിപ്പെടാനാവില്ല. ഈ സാഹചര്യത്തിലാണ് കാവസാക്കി ബൈക്കുകളുടെ രംഗപ്രവേശം. അതില്‍ പുതുതായി എന്‍ജിനിയറിംഗ് പഠിച്ചിറങ്ങിയ ചെറുവാല്യക്കാര്‍. അവര്‍ കാവസാക്കിയുടെ സഹായത്തോടെ സാഹസികമായ ഒരു ദൗത്യമേറ്റെടുത്തു. മറ്റു വാഹനങ്ങള്‍ക്കൊന്നും എത്തിപ്പെടാനാകാത്ത പ്രദേശങ്ങളിലേക്ക് യുവ എന്‍ജിനിയര്‍മാരേയും ലെവലിംഗ് ഉപകരണങ്ങളേയും വഹിച്ച് കാവസാക്കികള്‍ പാഞ്ഞു. കാടും മലയും താണ്ടാനാകും വിധം മോഡിഫൈ ചെയ്ത നാനൂറോളം കാവസാക്കി ബൈക്കുകളാണ് ഇതിനായി പ്രത്യേകം വരുത്തിച്ചത്. ദിവസവും വണ്ടികള്‍ക്ക് ആവശ്യമായ ഇന്ധനം നല്‍കി. പുറമെ നൂറ് രൂപ പ്രതിദിന അലവന്‍സും നല്‍കി. വിചാരിച്ചതിലും നേരത്തെ 'ബൈക്കികള്‍' ദൗത്യം പൂര്‍ത്തിയാക്കി- കൊങ്കണ്‍ പാതയെന്ന രാജ്യത്തെ എന്‍ജിനിയറിംഗ് വിസ്മയത്തിന്റെ നിര്‍മാണ കഥയെക്കുറിച്ച് ഇ.ശ്രീധരന്‍ തന്റെ ആത്മകഥയായ കര്‍മയോഗിയില്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്.
Content Highlights: Nilambur Nanjangud Railway Expectation and Wayanad