കോടമഞ്ഞ് മൂടുന്ന ഗോപാൽ സാമി ബേട്ട, കാറ്റ് പറയുന്നതല്ലാതെ മറ്റൊന്നും കേൾക്കാനാകാത്ത ഹുലിഗാദ്രി

ഗുണ്ടൽപ്പേട്ടയ്ക്ക് ഓരോ ഋതുവിലും ഓരോ നിറമാണ്. സൂര്യകാന്തിയും കടുകും വിളയുമ്പോൾ മഞ്ഞപ്പാടം. നിലക്കടല വിളയുമ്പോൾ ചാരനിറം. ചെണ്ടുമല്ലിയും വാടാർമല്ലിയും പൂത്താൽ മഞ്ഞയും ഓറഞ്ചും വയലറ്റും പർപ്പിൾ നിറവും വഴിനീളെ മാറി മറയും. തരിശിട്ടാൽ മണ്ണിന്റെ ചുവപ്പ് നിറം. കാർഷിക ഭംഗി ആസ്വദിക്കാൻ ഗുണ്ടൽപ്പേട്ടിലേക്ക് വണ്ടിപിടിക്കുന്നവരാണ് മലയാളികൾ. ഓണത്തിന് മുൻപേ തന്നെ ഗുണ്ടൽപ്പേട്ടിലെ പൂക്കാലവും പച്ചക്കറികളുടെ സമൃദ്ധിയും മലയാളികളുടെ റീലുകളിൽ നിറയും.
Content Highlights: gundlupet-travel-travelogue