ബാങ്കോക്ക് താഴോട്ട്; ജെൻസികളുടെ ട്രാവൽ വൈബിൽ ഒന്നാം സ്ഥാനം തൂക്കി ടോക്കിയോ

അനിമെ സീരീസുകൾ ജെൻസികളുടെ ഇഷ്ടവിനോദമായപ്പോൾ ടോക്കിയോ ഇഷ്ടനഗരവുമായി. ടൈംഔട്ട് നടത്തിയ പുതിയ സർവേ പ്രകാരം ജെൻസികളുടെ ട്രാവൽ ലിസ്റ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട നഗരം ടോക്കിയോ ആണ്. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ബാങ്കോക്കിനെ പത്തിലേക്കിറക്കി.
30 വയസ്സിൽ താഴെയുള്ളവരിൽ നിന്നാണ് സർവേ നടത്തിയത്. ഫണ്ണും ത്രില്ലും ഒപ്പം ബജറ്റിനുള്ളിൽ നിൽക്കുന്ന ജീവിതരീതിയുമാണ് ടോക്കിയോ നഗരത്തെ പ്രിയങ്കരമാക്കിയത്. ആനിമേഷൻ, ഗെയിമിങ്, സ്ട്രീറ്റ് ഫാഷൻ, മ്യൂസിക് എന്നിവ ലൈവായി അനുഭവിക്കാമെന്നതും ആകർഷണമായി. ഒപ്പം ഓരോ തെരുവോരങ്ങളിലും വ്യത്യസ്ത ഭക്ഷണരുചികൾ ആസ്വദിക്കാം.
രണ്ടാംസ്ഥാനം പോർച്ചുഗലിലെ പോർട്ടോ നഗരമാണ്. ശാന്തമായ ജീവിതശൈലിയാണ് പോർട്ടോയെ ജെൻസി വൈബിലേക്ക് അടുപ്പിച്ചത്. പഴയകാല നിർമ്മിതികളും കഫേകളും ആർട്ട് മ്യൂസിയങ്ങളും ജെൻസിയെ ആകർഷിക്കുന്നു. മറ്റ് യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ചെലവും കുറവാണ്. ഓസ്‌ട്രേിലിയയിലെ മെൽബൺ, കോഫി & സ്ട്രീറ്റ് ആർട്ടുകൾ, മ്യൂസിക് എന്നിവയാൽ ജീവസ്സുറ്റ നഗരമായി അവർ തിരഞ്ഞെടുക്കുന്നു. ലോകപ്രശസ്തമായ കോഫി കൾച്ചറും ക്രിക്കറ്റും സ്‌പോർട്‌സ് ആവേശവും അവരെ മെൽബണിലേക്ക് അടുപ്പിക്കുന്നു.
യുകെയിലെ എഡിൻബർഗ് ആണ് അടുത്ത ഇഷ്ടനഗരം. കഥകളുറങ്ങുന്ന നഗരമായി അവർ എഡിൻബർഗിനെ കാണുന്നു. ചരിത്രപ്രസിദ്ധമായ കോട്ടകളും സജീവമായ രാപ്പകലുകളുമുള്ള ഇവിടം വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാണ്. 'എഡിൻബർഗ് ഫെസ്റ്റിവൽ ഫ്രിഞ്ചും പ്രസിദ്ധം. ചൈനയിലെ ഷാങ്ഹായ് അഞ്ചാമതാണ്. ഫ്യൂച്ചറിസ്റ്റിക് ഹൈപ്പ്‌മോഡേൺ സ്‌കൈലൈനുകളും ആധുനിക ലൈഫ്‌സ്‌റ്റൈലും ലോകോത്തര സ്ട്രീറ്റ് ഫുഡും ഷോപ്പിംഗും ഷാങ് ഹായിയെ വേറിട്ടുനിർത്തുന്നു. പത്താംസ്ഥാനത്തേക്ക് പതിച്ചെങ്കിലും ബാങ്കോക്ക് ഇന്നും ജെൻ സിക്ക് പ്രിയങ്കരമാണ്. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ലോകോത്തര സ്ട്രീറ്റ് ഫുഡ്, നൈറ്റ് ലൈഫ് എന്നിവ തന്നെ ആകർഷണം.
Content Highlights: Tokyo ranked as the number one travel destination for Gen Z according to a Timeout survey., Anime, gaming, street fashion, and budget-friendly lifestyle make Tokyo popular among under-30 travelers., Bangkok dropped from the top spot to tenth place but remains a favorite for street food and nightlife., Porto, Melbourne, Edinburgh, and Shanghai also feature in the top Gen Z travel spots.