റോസ് മലയും കാല്‍വരി മൗണ്ടും ഇടുക്കിയും കാത്തുവെച്ച മടുക്കാത്ത കാഴ്ചകൾ

ഏതാണ്ട് ഒരേ കാഴ്ചവട്ടങ്ങള്‍ യാത്രികര്‍ക്ക് സമ്മാനിക്കുന്ന രണ്ട് സ്ഥലങ്ങളാണ് കൊല്ലം ജില്ലയിലെ പരപ്പാര്‍ വ്യൂ ടവറില്‍ നിന്നുള്ള ശെന്തുരുണി ജലസംഭരണിയിലെ ദ്വീപുകളുടെ കാഴ്ചയും കോട്ടയം ജില്ലയിലെ അയ്യപ്പന് കോവില്‍ റേഞ്ചിലെ കാല്‍വരി മൌണ്ടിലെത്തുമ്പോള് കാണാനാകുന്ന ഇടുക്കി ജലസംഭരണിയിലെ ദ്വീപുകളുടെ കാഴ്ചയും. ശെന്തുരുണി, ഇടുക്കി എന്നീ രണ്ട് വന്യജീവി സങ്കേതങ്ങളിലുമുള്ള ജലസംഭരണികളുടേയും തഴച്ച് വളരുന്ന നിത്യഹരിത വനങ്ങളുടേയും പശ്ചാത്തലത്തില്‍ നയനാഭമായ കാഴ്ചകളാണ് ഇവ സമ്മാനിക്കുന്നത്. ഇരു സ്ഥലങ്ങളിലേയും പ്രകൃതിയുടെ അതിശയിപ്പിക്കുന്ന സുഭഗതകളിലൂടെ നടത്തിയ ഒരു സഞ്ചാരത്തിന്റെ ഓര്‍മകളിലൂടെ.
റോസ് മലയിലേയ്ക്ക്
Content Highlights: Rosemala in Shenduruney Kalvari Mount Calvary Mount Idukki