തൊഴിലിനു മാത്രമല്ല, ടൂറിസത്തിനും ദുബായ്; ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ട രാജ്യമായി യുഎഇ

ഇന്ത്യക്കാരുടെ ഇഷ്ടരാജ്യമായി യു.എ.ഇ. മാറുന്നു. ഇന്ത്യയില്‍നിന്ന് വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്നത് യു.എ.ഇ.യിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഗോളതലത്തിലും അവധിക്കാലയാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന പത്താമത്തെ രാജ്യമായി യു.എ.ഇ. മാറിയിട്ടുണ്ട്. വിഭിന്നസംസ്‌കാരങ്ങളും ഭാഷയും ജീവിതരീതികളും ഉള്‍ക്കൊള്ളുന്നതിനാലാണ് യു.എ.ഇ.യെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വിനോദസഞ്ചാരത്തിന് തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍വരെ 70 ലക്ഷത്തോളം യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴിമാത്രം എത്തിയിട്ടുണ്ട്.
ഇതില്‍ 12.4 ലക്ഷംപേര്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ്. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങങ്ങള്‍വഴിയും യു.എ.ഇ.യിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നുണ്ട്.
അന്താരാഷ്ട്ര ടിക്കറ്റ് ബുക്കിങ് കമ്പനിയായ സെയ്ബ കോര്‍പ്പറേഷന്‍ നടത്തിയ സര്‍വേയിലാണ് ഈ കണക്കുകളുള്ളത്. ശൈത്യകാലമാരംഭിച്ചതോടെ രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തേടിയെത്തുന്നവര്‍ കൂടിയിട്ടുണ്ട്.
ദുബായ് ഗ്ലോബല്‍ വില്ലേജ്, ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ എന്നിവയും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ യു.എ.ഇ.യിലേക്കുള്ള സഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ദുബായ് വിനോദസഞ്ചാരവകുപ്പ് പറയുന്നു.
Content Highlights: Indian tourists Dubai tourism destination international travel