കോടപ്പുതപ്പിൽ പൂത്ത ആകാശത്തിന് കീഴെ രണ്ടുനാൾ; അഗസ്ത്യാർകൂടം- ഒരു നനുത്ത ഓര്‍മ

#അൽക്ക സുലേഖ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഴിഞ്ഞ വര്‍ഷം റെഡിയാക്കിയ ബാഗാണ്. പക്ഷേ അഗസ്ത്യാര്‍കൂടം വിളിച്ചത് ഈ വര്‍ഷം. സമാധാനമായി പോയിവരാനാണ് ഓഫ് സീസണ്‍ തിരഞ്ഞെടുത്തത്. മാര്‍ച്ചിലും സ്ലോട്ട് കിട്ടാതായപ്പോള്‍ ഈ വര്‍ഷവും നടക്കില്ലെന്നാണ് കരുതിയത്. പക്ഷേ 'Determination Opens the Path to Success' എന്നാണല്ലോ! ഓഫ്‌ലൈനായി പെട്ടെന്ന്‌ ടിക്കറ്റ് കിട്ടി. മുന്നിലുള്ളത് രണ്ടാഴ്ച. അഗസ്ത്യാര്‍കൂടം കയറിയവര്‍ പറഞ്ഞതെല്ലാം ഒരേ കാര്യങ്ങള്‍. 'കഠിനമായ കയറ്റം, ഫിറ്റ്‌നസ് മസ്റ്റ്, ഷൂസ്, ട്രാക്ക് സ്യൂട്ട്, തൊപ്പി, സണ്‍സ്‌ക്രീന്‍, വാട്ടര്‍ ബോട്ടില്‍...' എന്റെ കൈവശം ഇതൊന്നുമില്ല. അതിനിടയില്‍ ആറ്റുകാല്‍ പൊങ്കാലയും! ശേഷം മുന്നിലുള്ളത് ഒറ്റ ആഴ്ച!

മാര്‍ച്ച് 17 2025

Content Highlights: Trek to Agasthyarkoodam, Kerala’s legendary peak. Discover travel tips, trekking experiences

Continue reading