ചരമം: ഡോ. അപർണാദേവി

തൃശ്ശൂർ: കീരങ്കുളങ്ങര പാറയിൽ വീട്ടിൽ ഡോ. അപർണാ ദേവി അന്തരിച്ചു. ആനരോഗ ചികിത്സകൻ പരേതനായ ഡോ. രാധാകൃഷ്ണ കൈമളാണ് ഭർത്താവ്. പരേതരായ പ്രൊഫ. കാഞ്ഞിങ്ങാട്ട് കേശവൻ നായരുടെയും പാറയിൽ രാധമ്മയുടെയും മകളാണ്. 1964 മുതൽ തൃശ്ശൂരിലെ വിവിധ സർക്കാർ ആസ്പത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: നന്ദകുമാർ (യു.എസ്.എ), ബിജു കൈമൾ (പാറന്നൂർ ), ഗോപകുമാർ (ബാംഗ്ലൂർ), മരുമക്കൾ: നിർമ്മല നന്ദകുമാർ, സുജാത ഗോപകുമാർ.
സഹോദരങ്ങൾ: കേണൽ പി. എൻ. കുട്ടി, രാമചന്ദ്രൻ, പരേതയായ ഗൗരി ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, പാർവതി, ഋഷികേശൻ (അഡ്വക്കേറ്റ്, വടക്കാഞ്ചേരി). സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പാറന്നൂർ കപ്രശ്ശേരി തറവാട്ടുവളപ്പിൽ.
Content Highlights: obituary dr aparna devi thrissur