പുത്തൻ കോവിലകം ഗംഗത്തമ്പുരാട്ടി അന്തരിച്ചു

#സ്വന്തം ലേഖകന്‍
പുത്തൻ കോവിലകം ഗംഗത്തമ്പുരാട്ടി
പുത്തൻ കോവിലകം ഗംഗത്തമ്പുരാട്ടി

തൃശ്ശൂർ: കൊടുങ്ങല്ലൂർ കോവിലകം അമ്മ തമ്പുരാൻ പുത്തൻ കോവിലകം ഗംഗത്തമ്പുരാട്ടി (92) അന്തരിച്ചു. ഭർത്താവ്: പന്തളം കെട്ടാരത്തിലെ പരേതനായ രാമവർമ്മ തമ്പുരാൻ.  2024 ഫെബ്രുവരിയിൽ ചന്ദ്രമണി തമ്പുരാട്ടിയുടെ മരണത്തെ തുടർന്ന് ഏപ്രിൽ 17-നാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യ് കിണ്ടിയും കാണിക്കയും സമർപ്പിച്ച് അമ്മത്തമ്പുരാനായി സ്ഥാനമേറ്റത്.  

തൃപൂണിത്തറയിൽ ഏക മകൾ അംബികയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സംസ്കാരം നാലിന് തൃപ്പൂണിത്തറയിൽ

Content Highlights: Kodungallur Kovilkam Amma Thampuran Passes Away at 92