അമ്പലപ്പാട് വനം സ്റ്റേഷൻ നിർമാണത്തിന് തേക്ക് മുറിക്കാൻ അനുമതി തേടി

വടക്കാഞ്ചേരി: വാഴാനി വനം സ്റ്റേഷനു അമ്പലപ്പാട് കെട്ടിടം നിർമിക്കുന്നതായി 43 തേക്കുകൾ മുറിക്കുന്നതിനു അനുമതി തേടി.
അമ്പലപ്പാട് ഔട്ട്പോസ്റ്റ് പ്രവർത്തിച്ചിരുന്ന 80 സെൻറ് സ്ഥലത്താണ് 10 കോടി രൂപ ചെലവിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് സ്റ്റേഷനായി കെട്ടിടം നിർമിക്കുന്നത്.
1945 പ്ലാന്റേഷനിലെ തേക്കുകളാണ് ഇതിനായി മുറിച്ചുനീക്കുക. മുറിച്ചുമാറ്റാൻ മുഖ്യ വനപാലകന്റെ അനുമതി തേടിയിട്ടുണ്ട്.
Content Highlights: Permission has been sought to cut down 43 teak trees to construct a new building for the Vazhani forest station at Ambalappad.