പുന്ന അയ്യപ്പ-സുബ്രഹ്മണ്യക്ഷേത്രത്തിൽ ദേശവിളക്ക്

പുന്ന അയ്യപ്പ-സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ്
പുന്ന അയ്യപ്പ-സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ്

ചാവക്കാട്: പുന്ന അയ്യപ്പ-സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുനർജനി ഗൾഫ് വിളക്കാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശവിളക്ക് ഉത്സവം നടന്നു. വൈകീട്ട് പേരകം ശിവക്ഷേത്രത്തിൽനിന്ന് മാതൃസമിതിയുടെ 200 താലങ്ങളുടെയും വാദ്യഘോഷങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പുണ്ടായി. തുടർന്ന് പന്തലിൽ പാട്ട്, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, വെട്ടുംതട, കനലാട്ടം-തിരി ഉഴിച്ചിൽ എന്നിവയും നടന്നു. ക്ഷേത്രത്തിലെ അന്നദാനപ്പന്തലിൽ മൂന്നുനേരം അന്നദാനവും ഉണ്ടായിരുന്നു.

വിളക്കാഘോഷ കമ്മിറ്റി ചെയർമാൻ കെ.ആർ. മോഹനൻ, ഭാരവാഹികളായ കെ.കെ സുബ്രഹ്മണ്യൻ, വിനോദ് പി. മേനോൻ, വി.എ. സിദ്ധാർഥൻ, ടി.എ. ബാലസുബ്രഹ്മണ്യൻ, വേണുഗോപാൽ കരിപ്പോട്ട്, എം.ടി. വിജയൻ എന്നിവർ നേതൃത്വം നൽകി.

Content Highlights: Deshavilakku festival and annadanam were celebrated with colorful processions at Punna Ayyappa-Subrahmanya Temple in Chavakkad.