പഴയന്നൂർ ബ്ലോക്ക് ക്ഷീരസംഗമം

പഴയന്നൂർ ബ്ലോക്ക് ക്ഷീര സംഗമം 
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി ഉദ്ഘാടനം
ചെയ്യുന്നു
പഴയന്നൂർ ബ്ലോക്ക് ക്ഷീര സംഗമം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി ഉദ്ഘാടനം ചെയ്യുന്നു

പഴയന്നൂർ: ക്ഷീരവികസനവകുപ്പ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരസഹകരണസംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ 2026–27 വർഷത്തെ പഴയന്നൂർ ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു. കല്ലേപ്പാടം ക്ഷീരോത്‌പാദക സഹകരണസംഘം ആതിഥേയത്വം വഹിച്ചു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി ക്ഷീരസംഗമം ഉദ്ഘാടനംചെയ്തു. പഴയന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി അധ്യക്ഷയായി.

ക്ഷീരവികസനവകുപ്പ് തൃശ്ശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കവിത, ആർ.സി.എം.പി.യു. ചെയർമാൻ സി.എൻ. വത്സലൻ പിള്ള, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി.കെ. സത്യഭാമ, ടി. ഗോപാലകൃഷ്ണൻ, പി. കൃഷ്ണപ്രസാദ്, താരാ ഉണ്ണികൃഷ്ണൻ, ഒ.എസ്. സജി, ദേവികാ രാജേന്ദ്രൻ, ബീന, എൻ.ആർ. രാധാകൃഷ്ണൻ, ജെയിംസ് പൗലോസ്, ഗ്രേയ്‌സ് എ. തച്ചിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: The Pazhayannur Block Dairy Meet organized by the Dairy Development Department and local dairy cooperative societies was inaugurated by Block Panchayat President P. Prasanthi.