നടവരമ്പ് സ്കൂളിൽ കൊയ്ത്തുത്സവം

നടവരമ്പ്: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളിയും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ ബാബുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്., ഗൈഡ്സ്, എസ്.പി.സി. വിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിലാണ് നെൽകൃഷി ചെയ്തത്. സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, രേണുകാ സജി, വിജയലക്ഷ്മി വിനയചന്ദ്രൻ,എം.കെ. പ്രീതി, കെ.കെ. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: Paddy harvest festival was celebrated at Nadavarambu Government Higher Secondary School by students and PTA members.