കൊലപാതകശ്രമക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

മതിലകം: മതിലകത്ത് 55-കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ സ്വദേശി മുടവൻകാട്ടിൽ അൻഷാദ് (31), മാള പള്ളിപ്പുറം സ്വദേശി തേമാലിപറമ്പിൽ നമീർ (25) എന്നിവരാണ് അറസ്റ്റിലായത്.
പുന്നക്ക ബസാർ സ്വദേശി കുന്നത്ത് വീട്ടിൽ മെഹബൂബ് ഖാനെ (55) ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
പ്രതികളെ എക്സൈസിന് ഒറ്റിക്കൊടുത്തത് പരാതിക്കാരനാണെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15-ന്
പഴയ മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് മെഹബൂബ് ഖാനെ പുന്നക്ക ബസാറിലെ വീടിന് മുന്നിലെ റോഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മെഹബൂബിനെ ആക്രമിച്ച് പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ച് പ്രതികൾ കടന്നുകളഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മതിലകം സി.ഐ. വി.വി. വിമൽ, എസ്.എച്ച്.ഒ. നെസിയ എം. സാഹിബ്, എസ്.ഐ. മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ വഹാബ്, ഷിജു, എസ്.സി.പി.ഒ.മാരായ ഷിഹാബ്, അനൂപ്, സനീഷ്, സി.പി.ഒ.മാരായ ശരത്ത്, ഹരൂൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
Content Highlights: Police in Mathilakam arrested two men for attempting to murder a 55-year-old over suspicion of being an excise informant.