വൈമാളിൽ ലുലു ബ്യൂട്ടി ഫെസ്റ്റ് 2026-ന് വർണ്ണാഭമായ തുടക്കം

തൃപ്രയാർ : വൈമാളിൽ ആരംഭിച്ച ലുലു ബ്യൂട്ടി ഫെസ്റ്റ് 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത സിനിമാ താരം അതിഥി രവി നിർവഹിച്ചു. ഡിസംബർ 6 വരെ നടക്കുന്ന ബ്യൂട്ടി ഫെസ്റ്റിൽ 50-ലധികം പ്രമുഖ ബ്രാൻഡുകളുടെ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവാണ് ലുലു ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് പ്രമുഖ ബ്രാൻഡുകളുടെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഫെസ്റ്റിലൂടെ ലുലു ഒരുക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ലുലു എക്സ്പ്രസ് മാനേജർ രതീഷ്, വൈമാൾ മാനേജർ മെവിൻ, സെൻട്രൽ ബയർ റഫീഖ്, സെക്യൂരിറ്റി മാനേജർ വിജയൻ, ബയർ ധനേഷ് എന്നിവർ പങ്കെടുത്തു
Content Highlights: Actress Aditi Ravi inaugurated the Lulu Beauty Fest 2026 at Y Mall in Triprayar, offering up to 50 percent discounts on cosmetics until December 6.