സംസ്ഥാന പോലീസ് കായികമേള: ബുള്ളറ്റ് മോട്ടോർ സൈക്കിൾ റാലി

ചാലക്കുടി : സംസ്ഥാന പോലീസ് കായികമേളയുടെ പ്രചാരണാർഥം കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളാ പോലീസ് മാരത്തണിനും ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കും ഐക്യദാർഢ്യവുമായി ബുള്ളറ്റ് മോട്ടോർ സൈക്കിൾ റാലി നടത്തി.

ജില്ലാ പോലീസ് മേധാവ് മുഹമ്മദ് നദീം നേതൃത്വം നൽകി. നഗരസഭാധ്യക്ഷ ആലീസ് ഷിബു ഫ്ളാഗ്‌ ഓഫ് ചെയ്തു.

സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരും അൺ ചെയിൻഡ് മോട്ടോർ സൈക്കിൾ ക്ലബ്ബ് അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.

മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച റാലി കാഞ്ഞിരപ്പിള്ളിയിൽ ഡ്രീംവേൾഡ് വാട്ടർ തീം പാർക്കിനു മുൻപിൽ സമാപിച്ചു.

സമാപന സമ്മേളനം ഡിവൈ.എസ്.പി. ജെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി സി.ഐ. കെ.എസ്. സന്ദീപ് അധ്യക്ഷനായി. ചാലക്കുടി സി.ഐ. കെ.സി. രതീഷ്, പുതുക്കാട് സി.ഐ. ഫക്രുദ്ദീൻ, ജോയ്‌സി, രതീഷ് നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.