പെരിങ്ങാട് ദേവാലയത്തിൽ സംയുക്ത തിരുനാളിന് കൊടിയേറി

പാവറട്ടി : പെരിങ്ങാട് സെയ്ന്റ് തോമസ് ദേവാലയത്തിൽ മാർ. തോമാശ്ലീഹായുടെയും വി.അൽഫോൺസാമ്മയുടെയും വി.സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

പാവറട്ടി തീർഥകേന്ദ്രം വികാരി റഫാ. ആന്റണി ചെമ്പകശ്ശേരി കൊടിയേറ്റം നിർവഹിച്ചു. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ലിവിൻ ചൂണ്ടൽ, ട്രസ്റ്റിമാരായ ജെറോം, സി.ജെ. ലോറൻസ്, ജനറൽ കൺവീനർ ജെന്നോ തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.

നവംബർ ആറ്, ഏഴ്, എട്ട് തിയതികളിലാണ് തിരുനാളാഘോഷം. ആറിന് വൈകീട്ട് ദീപാലങ്കാരം, ഏഴിന് രാത്രിയിൽ തിരുസ്വരൂപം എഴുന്നള്ളിപ്പ്, എട്ടിന് തിരുനാൾദിവസം രാവിലെ തിരുനാൾകുർബാന, പ്രദക്ഷിണം എന്നിവ നടക്കും.