യുവപ്രതിഭകൾക്ക് വേദിയൊരുക്കാൻ നവ്യം പോലുള്ള അരങ്ങുകൾ അനിവാര്യം- ജി. വേണുഗോപാൽ

ഇരിങ്ങാലക്കുട : യുവകലാകാരന്മാരുടെ കലാവാസനകളും പാരമ്പര്യവും തിരിച്ചറിഞ്ഞ് വേദി നൽകി പ്രോത്സാഹിപ്പിക്കാൻ 'നവ്യം' പോലുള്ള അരങ്ങുകൾ അനിവാര്യമാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാനും ഗായകനുമായ ജി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.
യുവകലാകാരന്മാർക്കായി ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഒരുക്കിവരുന്ന നവ്യത്തിന്റെ അഞ്ചാമത് പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി. കലാമണ്ഡലം വിപിൻ ശങ്കർ പ്രഭാഷണം നടത്തി.
വൈകീട്ട് നരകാസുരവധം' കഥകളിയും അരങ്ങേറി. ഞായറാഴ്ച വൈകീട്ട് നവ്യം സമാപിക്കും.