കോനൂർ മഹാദേവക്ഷേത്രോത്സവം ഉത്സവബലി ഇന്ന്

കോനൂർ: കോനൂർ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉത്സവബലി ഞായറാഴ്ച രാവിലെ 10-ന് നടക്കും. ആറിന് നിറമാല, 6.30-ന് ദീപക്കാഴ്ച, ഏഴിന് അഖിലകേരള കൈകൊട്ടിക്കളിമത്സരം. പെരുമ്പാവൂർ കോട്ടയ്ക്കലമ്മ, ശ്രീനാരായണകലാവേദി മാമ്പ്ര, തൃശ്ശിവകലാവേദി മോനോടി, സഹസ്ര ഉദയംപേരൂർ എറണാകുളം, ശിവശക്തി കണ്ടകുളം കൊടുങ്ങല്ലൂർ ടീമുകളാണ് മത്സരത്തിനെത്തുന്നതെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ. സുരേഷ്, സെക്രട്ടറി ബിന്ദുമോൻ ഐക്കര, വി.എ. രാമകൃഷ്ണൻ, കെ.വി. ജയരാജ്, നളിനാക്ഷൻ പൊയ്യപറമ്പിൽ എന്നിവർ അറിയിച്ചു.
Content Highlights: Utsavabali and an All-Kerala Kaikottikali competition will be held on Sunday as part of the Konur Mahadeva Temple festival.