പൂർവവിദ്യാർഥിസംഗമം

കെ.കെ..ടി.എം. ഗവ. ഗേള്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ  സ്മൃതി വാര്‍ഷികം തിരികെ മന്ത്രി ഒ.ജെ. ജനീഷ്  ഉദ്ഘാടനം ചെയ്യുന്നു
കെ.കെ..ടി.എം. ഗവ. ഗേള്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ സ്മൃതി വാര്‍ഷികം തിരികെ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: കെ.കെ.ടി.എം. ഗവ. ഗേൾസ് സ്‌കൂളിലെ പൂർവവിദ്യാർഥിസംഗമമായ സ്മൃതി വാർഷികം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. 1960 മുതൽ 2025 വരെയുള്ള പൂർവവിദ്യാർഥികൾ പങ്കെടുത്തു. കെ.കെ. ഹസീന അധ്യക്ഷയായി. പൂർവവിദ്യാർഥിനിയായ മുൻ മന്ത്രി ആർ. ബിന്ദുവിനെ ചടങ്ങിൽ ആദരിച്ചു. മുൻ എം.എൽ.എ. വി.ആർ. സുനിൽകുമാർ അധ്യാപകരെ ആദരിച്ചു. ചാരിറ്റി ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ നിർവഹിച്ചു.

നഗരസഭ അധ്യക്ഷ ഹണി പീതാംബരൻ, ടി.എൻ. സജീവൻ, ഗീതാ റാണി, ടി.എം. നാസർ, പി.എച്ച്. അബ്ദുൾ റഷീദ്, ഇ.കെ. ഇബ്രാഹിം കുട്ടി, കെ.കെ. ഉമ, ഐഷാബി തുടങ്ങിയവർ പ്രസംഗിച്ചു. മുൻ അധ്യാപകൻ ടി.എൻ. ഭരതൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

Content Highlights: Alumni reunion of KKTM Government Girls School held in Kodungallur, bringing together former students and teachers from various batches.