വിമാനയാത്രക്കിടെ ആക്രമണം നേരിട്ട പ്രവാസിയെ കേരള പ്രവാസിസംഘം നേതാക്കൾ സന്ദർശിച്ചു

ചാവക്കാട്: ദുബായിൽനിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യുന്നതിനിടെ ആക്രമണത്തിനിരയായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അകലാട് കല്ലുവളപ്പിൽ യൂസഫിനെ കേരള പ്രവാസിസംഘം ചാവക്കാട് ഏരിയ കമ്മിറ്റി നേതാക്കൾ വീട്ടിലെത്തി കണ്ടു. കഴിഞ്ഞ
24-ലെ യാത്രയ്ക്കിടെയാണ് സംഭവം.
കേരള പ്രവാസിസംഘം ചാവക്കാട് ഏരിയ പ്രസിഡന്റ് എം.എ. അബ്ദുൽറസാഖ്, സെക്രട്ടറി ബാഹുലേയൻ പള്ളിക്കര, ഏരിയ ജോയിന്റ് സെക്രട്ടറി പി.എം. യഹിയ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളായ മജീദ് കടാംതോട്, ഷംസുദ്ദീൻ എന്നിവരാണു യൂസഫിന്റെ വീട്ടിലെത്തിയത്. പ്രവാസികളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും പ്രാധാന്യം നൽകേണ്ട സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ കാണണമെന്നും യൂസഫിന് നീതിയും ചികിത്സാ-നിയമസഹായങ്ങളും ഉറപ്പാക്കാൻ ഇടപെടലുകൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Content Highlights: Kerala Pravasi Sangham leaders visited an expatriate injured during an assault onboard a Dubai-Kochi Indigo flight, offering complete support.