അസ്വാദനവുമായി അന്നമനടയിൽ കച-ദേവയാനീചരിതം കഥകളി

അന്നമനട യോഗക്ഷേമ സഭ സംഘടിപ്പിച്ച കച ദേവയാനീ ചരിത്രം കഥകളിയില്‍ നിന്നും
അന്നമനട യോഗക്ഷേമ സഭ സംഘടിപ്പിച്ച കച ദേവയാനീ ചരിത്രം കഥകളിയില്‍ നിന്നും

അന്നമനട: ചാലക്കുടി നമ്പീശൻ സ്മാരക കഥകളിക്ലബ്ബിന്റെയും യോഗക്ഷേമസഭയുടെയും സഹകരണത്തോടെ 'കച-ദേവയാനീ ചരിതം' കഥകളി അരങ്ങേറി. അന്നമനട കല്ലൂർ അഡൂർ പടുതോൾ യോഗം ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ കഥകളി ആസ്വാദകരും കലാപ്രേമികളുമടക്കം ഒട്ടേറെ ആസ്വാദകരെത്തിയിരുന്നു. കഥകളിയുടെ പ്രചാരണവും പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ട് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രതിമാസപരിപാടികളുടെ ഭാഗമായാണ് കഥകളി നടന്നത്. ഡോ. പാഴൂർ ദാമോദരൻ കചനായും കലാമണ്ഡലം വിപിൻശങ്കർ ദേവയാനിയായും അർ.എൽ.വി. പ്രമോദ് ശുക്രാചാര്യരായും പ്രദീപ്‌രാജ പാറക്കടവ് സുകേതുവായും അരങ്ങിലെത്തി.

കഥകളിസംഗീതത്തിന് കോട്ടയ്ക്കൽ പി.ഡി. നമ്പൂതിരി, കലാമണ്ഡലം വിനോദ്, കലാമണ്ഡലം ശ്രീജിത്ത് മാരാർ എന്നിവർ നേതൃത്വം നൽകി. ചെണ്ടയിൽ കലാമണ്ഡലം വേണു മോഹൻ, ഇടയ്ക്കയിൽ കലാമണ്ഡലം ഹരികൃഷ്ണൻ, മദ്ദളത്തിൽ കലാമണ്ഡലം ആറ്റൂർ പ്രശാന്ത് എന്നിവർ അകമ്പടിയേകി. മിഥുൻ മുരളി ചുട്ടി നിർവഹിച്ചു. എരൂർ ഭാസ്‌കരൻ, മനോഹരൻ ചാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ അണിയറപ്രവർത്തനങ്ങൾ നടന്നു.

Content Highlights: The classical Kathakali play Kacha Devayani Charitham was staged at Annamanada under the aegis of the Nambeesan Smaraka Kathakali Club.