ജഡ്ജ് ബിജു മേനോൻ മെമ്മോറിയൽ ലക്ചററർ സീരീസ്

ഇരിങ്ങാലക്കുട: ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന തുടർ നിയമവിദ്യാഭ്യാസ ബോധവത്കരണ പരിപാടിയായ ജഡ്ജ് ബിജു മേനോൻ മെമ്മോറിയൽ ലക്ചററർ സീരീസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.എം. മനോജ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷനായി.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് റെനോ ഫ്രാൻസീസ് സേവ്യർ, ഗവ. പ്ലീഡർ എം.കെ. റോയ്, ബാർ അസോസിയേഷൻ സെക്രട്ടറി വി.പി. ലിസൻ, കെ.ജി. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി ക്ലാസ് നയിച്ചു.
Content Highlights: High Court Judge P.M. Manoj inaugurated the Judge Biju Menon Memorial Lecture Series organized by the Iringalakuda Bar Association.