പന്നിത്തടത്ത് കെട്ടിടത്തിന് തീപിടിച്ചു

പന്നിത്തടം അക്കിക്കാവ് റോഡിൽ കാരേങ്ങൽ ഷോപ്പിങ് കോംപ്ലക്സിൽ ഷോർട്സർക്യൂട്ട് മൂലം തീപ്പിടിച്ചപ്പോൾ
പന്നിത്തടം അക്കിക്കാവ് റോഡിൽ കാരേങ്ങൽ ഷോപ്പിങ് കോംപ്ലക്സിൽ ഷോർട്സർക്യൂട്ട് മൂലം തീപ്പിടിച്ചപ്പോൾ

പന്നിത്തടം: പന്നിത്തടം അക്കിക്കാവ് റോഡിൽ കാരേങ്ങൽ ഷോപ്പിങ് കോംപ്ലക്സിൽ ഷോട് സർക്കിറ്റ്‌ മൂലം തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഗോവണിയോട് ചേർന്നുള്ള ഇലക്‌ട്രിക് സർക്കിറ്റ്‌ സജ്ജീകരിച്ച മുറിയിലാണ് തീ പടർന്നത്. സമീപമുള്ള മിത്ര ക്ലിനിക്കിലേക്കും മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി. കാരേങ്ങൽ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്. കുന്നംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

Content Highlights: A fire broke out at a shopping complex in Pannithadam due to a short circuit, but was quickly contained by locals and the fire rescue team.