കിടപ്പുരോഗി സ്നേഹസംഗമം

എലഞ്ഞിപ്ര: ചൗക്ക സെയ്ന്റ് മേരീസ് ലൂർദ്പള്ളിയിൽ വിൻസെന്റ് ഡി പോൾ കോൺഫറൻസ് ഹൃദയ പാലിയേറ്റീവുമായി സഹകരിച്ച് കിടപ്പുരോഗികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി സ്നേഹസംഗമം ഒരുക്കി.
വികാരി ഫാ. ഡോ. ആന്റോ കരിപ്പായി ഉദ്ഘാടനംചെയ്തു. ഹൃദയ പാലിയേറ്റീവ് ഡയറക്ടർ ഫാ. ഷാജു ചിറയത്ത്, ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, ഫാ. ജോസഫ് മാള്യേയ്ക്കൽ, ഫാ. റാഫേൽ മൂലൻ, പൗലോസ് വാച്ചാലയ്ക്കൽ, ബെന്നി തുലാപ്പറമ്പൻ എന്നിവർ നേതൃത്വം നൽകി. ദിവ്യബലിയും സ്നേഹവിരുന്നുമുണ്ടായി.
Content Highlights: A get-together for bedridden patients, senior citizens, and differently-abled individuals was organized at Chowka St. Mary's Lourdes Church in Elinjipra.