ജില്ലാ പ്രവർത്തക കൺവെൻഷൻ

കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.ജി.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.ജി.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂർ: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനംചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടൽ വേണമെന്നും വിലവിവരപ്പട്ടികയോടൊപ്പം അളവ്‌/തൂക്കം പ്രദർശിപ്പിക്കാത്തവർക്കെതിരേ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് വറീത് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. സക്കറിയ എൻ. സേവ്യയർ, ഗഫൂർ ടി. മുഹമ്മദ് ഹാജി, എം.ആർ. ബേബി, ആരിഫാ മുഹമ്മദ്, ജോർജ് ചിറമ്മൽ, പി.എസ്. ശ്രീജേഷ്, കെ. മുഹമ്മദ്, ജോൺസൺ തെക്കേക്കര, അഗസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Content Highlights: The Consumers Federation of Kerala district workers convention in Thrissur demanded urgent intervention to curb rising prices and enforce display of price and weight lists.