പീഡനശ്രമം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതിരുന്നതിന് കോൺഗ്രസ് നേതാവിനെ കേസിൽ പ്രതി ചേർത്തു

കൊടുങ്ങല്ലൂർ: നഗരത്തിൽ ആക്രി കച്ചവടം നടത്തുന്ന തൂത്തുക്കുടി സ്വദേശി മുത്തു പ്രായ പൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച സംഭവം അറിഞ്ഞിട്ടും പോലീസിനെയറിക്കാതിരുന്ന കുറ്റത്തിന് കോൺഗ്രസ് നേതാവ് പി.വി. രമണനെ കേസിൽ പ്രതി ചേർത്തു. സംഭവത്തിൽ വെള്ളി യാഴ്ച രാത്രി അറസ്റ്റിലായ മുത്തുവിനെതിരെ പോക്സോ കേസടുത്ത് കോടതി റിമാന്റ് ചെയ്തു. മുത്തുവിന്റെ സുഹൃത്തും നഗരത്തിൽ ആക്രികച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശിയുമായ യുവതിയാണ് സംഭവത്തിൽ പരാതി നൽകുന്നതിന് സഹായിക്കമമെന്നാവശ്യപ്പെട്ട് മൊബൈലിൽ പകർത്തിയ പീഡനശ്രമമടങ്ങുന്ന ദൃശ്യവുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന രമണനെ സമീപിച്ചത്. താൻ ശബരിമലക്ക് പോകുകയാണെന്നും വന്നിട്ട് മുത്തുവിനോട് ചേദിക്കാമെന്നും പറഞ്ഞ് തിരച്ചയക്കുകയായിരുന്നു. ഇതിനിടയിൽ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലും മറ്റും പ്രചരിച്ചു. ഇതോടെ നേതാവ് യുവതിയെ ഫോണിൽ വിളിച്ച് ഭക്ഷണിപ്പടുത്തുകയും മുത്തുവിനതിരെ ശബ്ദിച്ചാൽ വേച്ചക്കില്ലെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ശബ്ദരേഖ യുവതി പുറത്ത് വിടുകയായിരുന്നു. ഇത് ദൃശ്യമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വൈറലായതോടെ മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് രമണനെ കൊണ്ട് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി എഴുതി വാങ്ങുകയും രണ്ടംഗ അന്വേക്ഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. സംഭവം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. നേതൃത്വം പ്രാദേശിക നേതാക്കൾക്കും പ്രധാന പ്രവർത്തകർക്കുമിടിയൽ വേണ്ടത്ര ജാഗ്രത പുലർത്താതിരുന്നതാണ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവത്തിന് കാരണമെന്നാണ് പൊതുവികാരം.
പോക്സോ കേസിലെ കുറ്റവാളിയ സംരക്ഷക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണം
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയെ സംരക്ഷിച്ച കോൺഗ്രസ് നേതാവ് പി.വി. രമണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും സ്ഥലം എ.എൽ.എ കൂടിയായ മന്ത്രി ഒ.ജെ ജനീഷിന്റെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും പങ്കും അേന്വക്ഷിക്കണമൊവശ്യപ്പെട്ട് സി.പി.എം. തിങ്കളാഴ്ച പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. രാവിലെ 10-ന് നടക്കുന്ന് മാർച്ച് സ്ി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യും.
Content Highlights: A local Congress leader in Kodungallur has been booked for allegedly failing to inform police about an attempted sexual assault on a minor girl.