കാർ കാനയിൽ വീണു; അപകടക്കെണിയായി മൂടാത്ത കാന

ദേശീയപാത കൊടകര മേല്‍പാലത്തിന് സമീപം സര്‍വീസ് റോഡിന്റെ കാനയിലേക്ക് വീണ കാര്‍
ദേശീയപാത കൊടകര മേല്‍പാലത്തിന് സമീപം സര്‍വീസ് റോഡിന്റെ കാനയിലേക്ക് വീണ കാര്‍

കൊടകര: ദേശീയപാതയോരത്തെ സർവീസ് റോഡിന്റെ മൂടാത്ത കാന അപകടക്കെണിയാകുന്നു. അഴുക്കുചാലിനുവേണ്ടി നിർമിച്ച കാനയിൽ കാർ വീണു. ബൈക്കുയാത്രക്കാരന് വശം കൊടുക്കുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല. അഴുക്കുചാലിനായി നിർമിച്ച കാനകളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും പലയിടത്തും കാന മൂടാതെ കിടക്കുന്നുണ്ട്. തൃശ്ശൂർ ഭാഗത്തേക്ക് കൊടകര മേൽപ്പാലമിറങ്ങി വരുന്നിടത്താണ് ജോലികൾ പുരോഗമിക്കുന്നത്. കാനയ്ക്കുവേണ്ടി മണ്ണെടുത്തിട്ട് അഞ്ച് മാസത്തിലേറെയായെങ്കിലും പലയിടത്തും കാനനിർമാണം പൂർത്തിയായിട്ടില്ല.

Content Highlights: A car fell into an uncovered roadside drain along the national highway service road in Kodakara, raising public safety concerns.