തിരുനാൾ ആഘോഷിച്ചു; ടൗൺ അമ്പ് ഇന്ന്

ആളൂര്‍ പ്രസാദവരനാഥ പള്ളിയിലെ തിരുനാളിന്റെ ഭാഗമായി നടത്തിയ പ്രദക്ഷിണം
ആളൂര്‍ പ്രസാദവരനാഥ പള്ളിയിലെ തിരുനാളിന്റെ ഭാഗമായി നടത്തിയ പ്രദക്ഷിണം

ആളൂർ: ആളൂർ പ്രസാദവരനാഥ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പ്രസാദവരനാഥയുടേയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും തിരുനാൾ ആഘോഷിച്ചു. രാവിലെ ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികനായി. ഉച്ചതിരിഞ്ഞ് ദിവ്യബലിക്ക് ശേഷം നടത്തിയ തിരുനാൾ പ്രദക്ഷിണം വൈകീട്ട് പള്ളിയിൽ സമാപിച്ചു. ടൗൺ അമ്പ് ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന അമ്പ് പ്രദക്ഷിണം 4.30-ന് ആളൂർ ജംങ്ഷനിലെ സെയ്ന്റ് ആന്റണി കപ്പേളയിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് കപ്പേളയിൽ നൊവേന, ലദീഞ്ഞ്, വൈകിട്ട് ഏഴിന് പള്ളി കോമ്പൗണ്ടിൽ മെഗാഷോ. എട്ടിന് മാള വഴിയിൽ നിന്നും ആരംഭിക്കുന്ന അമ്പ് പ്രദക്ഷിണം രാത്രി 10-ന് പള്ളിയിൽ സമാപിക്കും. ചടങ്ങുകൾക്ക് വികാരി ഫാ. ലിന്റോ പനംകുളം, ജനറൽ കൺവീനർ ബെന്നി ചുങ്കത്ത്, ജോൺസൺ വാലപ്പൻ, ആന്റോ ഉപ്പുംപറമ്പിൽ, ജോർജ് ചേനത്ത്പറമ്പിൽ, ജോസ് മാളിയേക്കൽ, ഷാജു അരിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Content Highlights: The annual feast celebrations were held at Aloor Prasadavaranatha Church, with the Town Ambu procession scheduled for Monday.