അഖിലകേരള ചിത്രരചനാ മത്സരം

ഗുരുവായൂർ: വൈ.എം.സി.എ. ഗുരുവായൂരിന്റെ നേതൃത്വത്തിൽ അഖിലകേരള ചിത്രരചനാ മത്സരം നടത്തി. 240 വിദ്യാർഥികൾ പങ്കെടുത്തു. ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ കക്ഷിനേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ. പ്രസിഡന്റ് ബാബു എം. വർഗീസ് അധ്യക്ഷനായി. സിസ്റ്റർ ആൻലിറ്റ് മുഖ്യാതിഥിയായി. ചിത്രകാരൻ ജയ്സൺ ഗുരുവായൂർ, ജോൺസൺ മാറോക്കി, ടെസ് ജയ്സൺ, ജോമോൻ ചുങ്കത്ത്, സി.പി. ജോയ്, സി.കെ.
ഡേവിസ്, ഒ.ടി. സൈമൺ, ബിജു അന്തിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Content Highlights: Over 240 students participated in the All Kerala painting competition organized by the YMCA in Guruvayoor.