വാടകവീട്ടിൽ നിന്ന് ഒഴിപ്പിച്ചതിലെ വൈരാഗ്യം: വീട്ടുടമയ്‌ക്ക് സോഡാകുപ്പി കൊണ്ട് കുത്തേറ്റു

പൂന്തുറ: മദ്യപിച്ചുളള ശല്യംകൂടിയതിനെ തുടർന്ന് ഒഴിപ്പിച്ചുവിട്ട വാടകക്കാരൻ വീട്ടുടമയെ സോഡാകുപ്പികൊണ്ട് വയറിൽ കുത്തിപരിക്കേൽപ്പിച്ചു. ബീമാപളളി പുതുവൽ പുരയിടത്തിൽ ഹാജയെ(63) ആണ് കുത്തിപരിക്കേൽപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട ബീമാപളളി സ്വദേശി ഫൈസൽഖാനെ(49) പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.15ഓടെയായിരുന്നു സംഭവം.
വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു വീട്ടുടമസ്ഥനെ സോഡാകുപ്പി പൊട്ടിച്ച് വയറിലും തടയവെ കൈയിലും കുത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ എസ്.ഐ. എസ്. നിതിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു