വർക്കലയിൽ എം.എസ്. സുബ്ബലക്ഷ്മി സംഗീതോത്സവം

എം.എസ്. സുബ്ബലക്ഷ്മി
എം.എസ്. സുബ്ബലക്ഷ്മി

വർക്കല: എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 19-ാമത് എം.എസ്. സുബ്ബലക്ഷ്മി സംഗീതോത്സവം ഡിസംബർ ആറുമുതൽ 11 വരെ വർക്കല എസ്.ആർ. മിനി ഹാളിൽ നടക്കും. ആറിന് വൈകീട്ട് അഞ്ചിന് വി. ജോയി എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. കർണാടകസംഗീതജ്ഞ ഐശ്വര്യ വിദ്യ രഘുനാഥ് ബംഗളൂരു ഭദ്രദീപം തെളിക്കും. അക്കാദമി ഡയറക്ടർ ഡോ. എം. ജയപ്രകാശ് അധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ എം.എസ്. സുബ്ബലക്ഷ്മി അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് ഐശ്വര്യ വിദ്യ രഘുനാഥിന്റെ സംഗീതക്കച്ചേരി.

ഏഴിന് വൈക്കം പത്മകൃഷ്ണന്റെ വയലിൻ സോളോ കച്ചേരി. എട്ടിന് ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി. ഒൻപതിന് സി.എസ്. സജീവിന്റെ സംഗീതക്കച്ചേരി. 10-ന് കടമ്മനിട്ട അനു വി. സുദേവിന്റെ സംഗീതക്കച്ചേരി. 11-ന് ഉച്ചയ്ക്ക് എം.എസ്. സുബ്ബലക്ഷ്മി മ്യൂസിക് ക്ലബ്ബിന്റെ സംഗീതപരിപാടി. 11-ന് വൈകീട്ട് 4.30-ന് സമാപനസമ്മേളനം ഡോ. പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും വൈകീട്ട് 6-ന് നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണെന്ന് ഫൗണ്ടേഷൻ ചെയർമാൻ എസ്. കൃഷ്ണകുമാർ അറിയിച്ചു.

Content Highlights: The 19th M.S. Subbulakshmi Music Festival will be held from December 6 to 11 at Varkala S.R. Mini Hall, featuring renowned Carnatic musicians.