പെയിന്റ് ആൻഡ് ബ്രഷ് കൂട്ടായ്മയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

.
.

തിരുവനന്തപുരം: പ്രകൃതിയുടെ ഊർജ്ജസ്വലമായ വർണ്ണങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളുമായി പെയിന്റ് ആൻഡ് ബ്രഷ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മ്യൂസിയം ആർട് ഗാലറി ഓഡിറ്റോറിയത്തിലെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു.   ഭൂപ്രകൃതി, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ എന്നിവയുടെ മനോഹരമായ ഒരു യാത്രയാണ് ഈ പ്രദർശനം സമ്മാനിക്കുന്നത്. കേരളയൂണിവേഴ്‌സിറ്റി അക്വാട്ടിക് ബിയോളജി ഡിപ്പാർട്മെൻ്റിലെ ഡോ.ബിജുകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ടി.എൽ. ജോണിന്റെ നേതൃത്വത്തിലുള്ള  പെയിന്റ് ആൻഡ് ബ്രഷ് കൂട്ടായ്മ, പ്രകൃതിയോടുള്ള തങ്ങളുടെ ഐക്യത്തെയും വിവിധ ഭാവങ്ങളെയും ഒന്നിപ്പിച്ച് അവതരിപ്പിക്കുന്നു. ഹിമാലയൻ മലനിരകളുടെ വിസ്തൃതമായ ദൃശ്യങ്ങൾ മുതൽ ഇളം കാറ്റിൽ ആടുന്ന അതിലോലമായ കാട്ടുപൂക്കളുടെ ചിത്രങ്ങൾ വരെ, കലാകാരന്മാരും അവരുടെ പ്രചോദനവുമായുള്ള ആഴമായ ബന്ധം എടുത്തുകാണിക്കുന്നു. 

ഡോ.പി.പി.അജയകുമാർ, ബിജു കാരക്കോണം, വർഗീസ് ജോർജ്, ജോൺ  ബെന്നറ്റ്, സ്റ്റുവേട്ട സി, നിഖിൽ എ.എസ്, ജ്യോതി രാംകുമാർ, ലളിത കൃഷ്ണൻകുട്ടി, ഹരിഹര സുബ്രമണ്യൻ എന്നീ ആർട്ടിസ്റ്റുകളും പ്രദർശനത്തിൽ പങ്കെടുക്കുന്നു. പെയിൻ്റ് ആൻഡ് ബ്രഷ് എന്ന ചിത്രകാരന്മാരുടെ കൂട്ടായ്മ ഇത്തവണത്തെ ചിത്രങ്ങളുടെ ഇതിവൃത്തം പ്രകൃതിയും സൗന്ദര്യവും എന്നതാണ്. മ്യൂസിയം ഹാളിൽ നടക്കുന്ന ചിത്രപ്രദർശനം കാണാനായി നിരവധി ആളുകളാണ് എത്തുന്നത്. പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.

Content Highlights: Paint and Brush Association art exhibition