കോവളം എൻ.ചിദംബരപ്പണിക്കർ അനുസ്മരണയോഗം

കോവളം എൻ.ചിദംബര പണിക്കരുടെ 38-ാമത് അനുസ്മരണ യോഗം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു
കോവളം എൻ.ചിദംബര പണിക്കരുടെ 38-ാമത് അനുസ്മരണ യോഗം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു

കോവളം: സ്വാതന്ത്ര്യസമരസേനാനിയും തിരുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ചിദംബരപ്പണിക്കരെ അനുസ്മരിച്ചു. കോവളത്തുനടന്ന അനുസ്മരണയോഗം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ. അധ്യക്ഷനായി. കോൺഗ്രസ്‌ നേതാവ്‌ വി.എസ്.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി ഡോ. ജി.സുബോധൻ, ജില്ലാപ്പഞ്ചായത്തംഗം ആഗ്നസ്‌ റാണി, കരുംകുളം ജയകുമാർ, കോവളം സുകേശൻ, ഉച്ചക്കട സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: The 38th death anniversary commemoration meeting of freedom fighter and Congress leader N. Chidambara Panicker was held in Kovalam.