സ്ഥാപനദിനത്തിൽ രോഗികൾക്ക് ഭക്ഷണവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ്

നെയ്യാറ്റിൻകര : സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപനദിനത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിളമ്പി അമരവിള എൽ.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്.
ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണമാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിതരണംചെയ്തത്. ഭക്ഷണവിതരണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആർ.സലിംരാജ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പ്രിൻസ്, ഡോ. ഡിജോ ശശികുമാർ, അയണിത്തോട്ടം കൃഷ്ണൻനായർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് റെയ്ഞ്ച് ലീഡർ സിമി കെ.എസ്.ആനന്ദ് എന്നിവർ സംസാരിച്ചു.